രാജ്യത്തെ റീട്ടെയ്ല്‍ ക്രെഡിറ്റ് വിപണി ശക്തമായ നിലയില്‍
കൊച്ചി: രാജ്യത്തെ റീട്ടെയ്ല്‍ ക്രെഡിറ്റ് മേഖല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ വളര്‍ച്ച നേടിയതായി ആഗോള ഡാറ്റ, സാങ്കേതിക സേവനദാതാക്കളായ എക്സ്പീരിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. 2026 മാര്‍ച്ച് 31ലെ കണക്കുകള്‍പ്രകാരം, റീട്ടെയ്ല്‍ വായ്പാ വിപണിയുടെ മൊത്തം ആസ്തി 19 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 137 ലക്ഷം കോടി രൂപയായി. സുരക്ഷിത വായ്പകളിലുള്‍പ്പെടെ ആവശ്യകത വര്‍ധിച്ചതും തിരിച്ചടവ് കാര്യക്ഷമമായതുമാണ് വിപണിക്ക് നേട്ടമായത്. റീട്ടെയ്ല്‍ ക്രെഡിറ്റ് വിപണി കൂടുതല്‍ ശക്തവും സുരക്ഷിതവുമായ നിലയിലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പുതിയ വായ്പകള്‍ അനുവദിക്കുന്ന വിഭാഗം 31 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 75 ലക്ഷം കോടി രൂപ രേഖപ്പെടുത്തി. സുരക്ഷിത വായ്പകളില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയുണ്ടായി. ഭവന വായ്പ, സ്വര്‍ണ വായ്പ, ആസ്തി അടിസ്ഥാനമാക്കിയ മറ്റു വായ്പകള്‍ എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. റിസ്ക് കുറവുള്ള വായ്പ ഉത്പന്നങ്ങള്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങളും, അത്തരം വായ്പകള്‍ കരസ്ഥമാക്കാന്‍ ഇടപാടുകാരും കൂടുതല്‍ താത്പര്യം കാണിക്കുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. ആദ്യമായി വായ്പയെടുക്കുന്ന ഇടപാടുകാരെ ഔദ്യോഗിക വായ്പ...